പാകിസ്​താനിൽ ചാവേറാക്രമണം; ഒമ്പത്​ മരണം

ന്യൂഡൽഹി: പാകിസ്​താനിൽ സൈന്യത്തിന്​ നേരെയുണ്ടായ ചാവേറാക്രമണത്തിൽ ഒമ്പത്​​ പേർ മരിച്ചു. ബലൂചിസ്​താനിനടുത്ത ്​ സൈനിക വ്യൂഹത്തിന്​ നേരെയാണ്​ ആക്രമണമുണ്ടായത്​. സംഭവത്തിൽ 11 പേർക്ക്​ ഗുരുതര പരിക്കേറ്റു. സൗദി അറേബ്യ രാജാവ്​ മുഹമ്മദ്​ ബിൻ സൽമാൻ പാകിസ്​താനിൽ എത്തി മണിക്കൂറുകൾക്കകമാണ്​ ഭീകരാക്രമണം ഉണ്ടാവുന്നത്​.

ബലൂചിസ്​താൻ ലിബറേഷൻ ഫ്രണ്ടും ബലൂചിസ്​താൻ റിപബ്ലിക്കൻ ഗാർഡും സംഭവത്തി​​െൻറ ഉത്തരാവദിത്തം ഏറ്റെടുത്തിട്ടുണ്ട്​. പുൽവാമയിൽ സി.ആർ.പി.എഫ്​ വാഹനവ്യൂഹത്തിന്​ നേരെ ജെയ്ശെ മുഹമ്മദ്​ ഭീകരവാദി സ്​ഫോടക വസ്​തുക്കളടങ്ങിയ വാഹനം ഇടിച്ചുകയറ്റി 40 സൈനികർ മരിച്ച സംഭവം നടന്ന്​ മൂന്ന്​ ദിവസത്തിന്​ ശേഷമാണ്​ പാകിസ്​താനിൽ ചാവേറാക്രമണം അരങ്ങേറുന്നത്​.

Tags:    
News Summary - 9 Killed, 11 Injured in Suicide Attack on Pakistan-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.