Posted On
date_range Updated On
date_range സാർക് ഉച്ചകോടി മാറ്റിവെച്ചു
ഇസ്ലാമാബാദ്: പാകിസ്താനിൽ നടക്കാനിരുന്ന സാർക് ഉച്ചകോടി മാറ്റിവെച്ചു. ഇന്ത്യ അടക്കമുള്ള അംഗരാജ്യങ്ങൾ പിന്മാറിയ സാഹചര്യത്തിലാണ് ഉച്ചകോടി മാറ്റിവെച്ചത്. നവംബർ 9,10 തീയതികളിൽ പാകിസ്താനിലായിരുന്നു സാർക് ഉച്ചകോടി നടക്കേണ്ടത്.
19–ാമത് സാർക് ഉച്ചകോടിയുെട പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. സാർക് ഉച്ചകോടിയിൽ പെങ്കടുക്കാതെ നടപടികൾ സ്തംഭിപ്പിക്കാനൊരുങ്ങുന്ന ഇന്ത്യയുടെ നടപടിയെയും പാകിസ്താൻ വിമർശിച്ചു. ഇന്ത്യ, ശ്രീലങ്ക, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ ഉച്ചകോടിയിൽ പെങ്കടുക്കില്ലെന്ന് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.