Posted On
date_range Updated On
date_range ചൈനയില്‍ കനത്ത മഴയിലും ചുഴലിക്കാറ്റിലും 35 മരണം
ബെയ്ജിങ്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും ചുഴലിക്കാറ്റിലും ചൈനയിലെ വിവിധ പ്രദേശങ്ങളില്‍ 35 പേര്‍ മരിക്കുകയും 25 പേരെ കാണാതാവുകയും ചെയ്തു. ചൈനയില്‍ ഈ വര്‍ഷം അടിച്ചുവീശിയ ഏറ്റവും ശക്തമായ ചുഴലിക്കാറ്റിലാണ് വന്‍ നാശനഷ്ടമുണ്ടായതെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
അഞ്ചു പ്രവിശ്യകളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. ‘മലകാസ്’ എന്നും ‘മെരന്തി’ എന്നും പേരിലറിയപ്പെടുന്ന ചുഴലിക്കാറ്റാണ് ബാധിച്ചത്. ചിലയിടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും വീടുകളും റോഡുകളും തകരുകയും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.