Posted On
date_range Updated On
date_range ഫിലിപ്പീൻസിൽ സ്ഫോടനം; 14 മരണം
മനില: തെക്കൻ ഫിലിപ്പീൻസിലെ മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 71 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും സർക്കാർ വക്താവ് ഏണസ്റ്റോ അെബല്ല പറഞ്ഞു.
ഫിലിപ്പീൻസ് പ്രസിഡൻറ് െറാഡ്രീഗോ ദത്തേർതയുടെ ജന്മനാടായ ദാവോ സിറ്റിയിലാണ് സ്ഫോടനമുണ്ടായത്. പ്രസിഡൻറ് സുരക്ഷിതനാണെന്നും സംഭവം അന്വേഷിച്ച് വരികയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് മേധാവി പറഞ്ഞു.
ദാവോ സിറ്റിയിലെ ആഡംബര ഹോട്ടലായ മാർക്കോ പോളോ ഹോട്ടലിനടുത്താണ് സ്ഫോടനം. വിനോദ സഞ്ചാരികളും വ്യാവസായികളുമടക്കം നിരവധി പേർ ഹോട്ടലിൽ മുറിയെടുത്തതായാണ് റിപ്പോർട്ടുകൾ. സംഭവത്തിെൻറ ഉത്തരവാദിത്ത്വം ആരും ഏറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.