Posted On
date_range Updated On
date_range ഈജിപ്തിൽ അജ്ഞാതെൻറ വെടിയേറ്റ് അഞ്ചു പോലീസുകാർ കൊല്ലപ്പെട്ടു
കെയ്റോ: ഈജിപ്തിൽ അജ്ഞാതെൻറ വെടിയേറ്റ് അഞ്ചു പോലീസുകാർ കൊല്ലപ്പെട്ടു. ഈജിപ്തിലെ വടക്കൻ സിനായ് പ്രവിശ്യയിലാണ് സംഭവം. ഈജിപ്ഷ്യൻ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം പുറത്തു വിട്ടത്. അവധിക്കു ശേഷം പോലീസ് കേന്ദ്ര സുരക്ഷാ ആസ്ഥാനത്തേക്ക് വരുമ്പോഴാണ് ഇവർക്കെതിരെ െവടിവെപ്പുണ്ടായതെന്നാണ് വിവരങ്ങൾ. ഇവരുടെ വാഹനം തടഞ്ഞു നിർത്തിയായിരുന്നു വെടിവെപ്പ്. 20നും 25നു ഇടയ്ക്ക് പ്രായമുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. കൊലയാളിയെ ഉടൻ പിടികൂടുമെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.