അഫ്ഗാന്‍ പ്രസിഡന്‍റിന് മോദിയുടെ ജന്മദിനാശംസ വീണ്ടും

കാബൂള്‍: അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനിക്ക് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാശംസ. ഈ വര്‍ഷം രണ്ടാമത്തെ തവണയാണ് ഗനിക്ക് മോദിയുടെ ജന്മദിനാംശംസ ലഭിക്കുന്നത്. ‘പ്രസിഡന്‍റിന് എന്‍െറ ഹൃദ്യമായ ജന്മദിനാശംസകള്‍. താങ്കളുടെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നു. ഇത്തവണ തീയതി കൃത്യമാണെന്ന് കരുതുന്നു’ -എന്ന് നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലും മോദി ജന്മദിനാശംസ നേര്‍ന്നിരുന്നു. മോദിയുടെ നല്ല വാക്കുകള്‍ക്ക് നന്ദിപറഞ്ഞ ഗനി ജന്മദിനം മേയ് 19നാണെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു. തീയതി ഓര്‍ത്തുവെച്ച്  മോദി സന്ദേശം അയക്കുകയായിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.