Posted On
date_range Updated On
date_range നേപ്പാള്‍ പ്രസിഡന്‍റിന്‍െറ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി
കാഠ്മണ്ഡു: നേരത്തേ നിശ്ചയിച്ച നേപ്പാള്‍ പ്രസിഡന്‍റ് ബിദ്യ ദേവി ഭണ്ഡാരിയുടെ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കിയതായി ഒൗദ്യോഗികവക്താവ് അറിയിച്ചു. പെട്ടെന്നുള്ള പിന്മാറ്റതിന്‍െറ കാരണം വ്യക്തമല്ല. സമീപകാല രാഷ്ട്രീയപരാജയങ്ങളും പ്രധാനമന്ത്രി കെ.പി. ശര്‍മ ഓലിയുടെ ഇന്ത്യയോടുള്ള മനോഭാവവുമാണ് പ്രസിഡന്‍റിന്‍െറ പിന്മാറ്റത്തിന് കാരണമെന്ന് നയതന്ത്രവൃത്തങ്ങള്‍ പറയുന്നു. യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി രണ്ടു കാബിനറ്റ് യോഗങ്ങള്‍ ചേര്‍ന്നിരുന്നതായി പ്രസിഡന്‍റിന്‍െറ വക്താവ് ഭേഷ് രാജ് അധികാരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.