ഫലസ്തീനി ബാലനെ ജീവനോടെ ചുട്ടുകൊന്ന പ്രതിക്ക് ജീവപര്യന്തം

തെല്‍അവീവ്: 16കാരനായ ഫലസ്തീനി ബാലന്‍ മുഹമ്മദ് അബ്ദുല്‍ ഖാദറിനെ ജീവനോടെ ചുട്ടുകൊന്ന തീവ്ര ജൂത വിഭാഗം നേതാവിന് ഇസ്രായേല്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ബാലന്‍െറ കുടുംബത്തിന് ജൂത നേതാവായ ബിന്‍ ഡേവിഡ് 39,000 ഡോളര്‍ നഷ്ടപരിഹാരവും നല്‍കണം.

ഇയാളെ സഹായിച്ച രണ്ടു പേര്‍ക്ക് നേരത്തെ 21 വര്‍ഷം തടവ് വിധിച്ചിരുന്നു. 2014ല്‍ ജൂലൈ രണ്ടിന് കിഴക്കന്‍ ജറൂസലമിലെ ഷുഅഫത്ത് ഗ്രാമത്തിലാണ് മൂന്നു പേര്‍ ചേര്‍ന്ന് മുഹമ്മദ് അബ്ദുല്‍ ഖാദറിനെ ചുട്ടുകൊന്നത്.
റമദാന്‍ മാസം പ്രഭാത നമസ്കാരത്തിന് പുറപ്പെടാനായി വീടിനു വെളിയില്‍ മറ്റുള്ളവരെ കാത്തുനില്‍ക്കുന്നതിനിടെയായിരുന്നു മൂവര്‍ സംഘമത്തെിയത്.
കാറില്‍ കയറ്റിയ ശേഷം നിര്‍ബന്ധിച്ച് പെട്രോളിയം കുടിപ്പിക്കുകയും ശരീരത്തിലുടനീളം ഒഴിക്കുകയും ചെയ്ത ശേഷം തീകൊളുത്തുകയായിരുന്നു. മരണമുറപ്പാക്കിയ ശേഷം മൃതദേഹം പശ്ചിമ ജറൂസലമിലെ വയലില്‍ തള്ളി. ഏറെ വൈകി പൊലീസത്തെിയാണ് മൃതദേഹം കണ്ടത്തെിയത്.  പ്രതികള്‍ കുറ്റം സമ്മതിക്കുകയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ശക്തമായി രംഗത്തത്തെുകയും ചെയ്തതോടെയാണ് ഒരു വര്‍ഷത്തിലേറെ നീണ്ട വിചാരണ നടപടികള്‍ക്കൊടുവില്‍ കടുത്ത ശിക്ഷാ നടപടികള്‍ക്ക് ജറൂസലം ജില്ലാ കോടതി തയാറായത്.  

കുട്ടികളുടെ അറസ്റ്റ് കൂടുന്നു; യു.എന്നിന് ആശങ്ക

വാഷിങ്ടണ്‍: ഇസ്രായേലി ജയിലുകളില്‍ ഫലസ്തീനി ബാലന്മാരുടെ എണ്ണം കുത്തനെ കൂടുന്നതില്‍ യു.എന്നിന് ആശങ്ക. ഫെബ്രുവരിയിലെ കണക്കുപ്രകാരം 12 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 440 ഫലസ്തീനി കുട്ടികളാണ് ഇസ്രായേലി ജയിലുകളില്‍ കഴിയുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ 171 പേര്‍ ഉണ്ടായിരുന്നിടത്താണ് ഇരട്ടിയിലേറെ വര്‍ധന. ഇവരില്‍ 104 പേര്‍ 12-15 വയസ്സിനിടയിലുള്ളവരാണ്. കുട്ടികള്‍ക്കുനേരെയുള്ള മോശം പെരുമാറ്റത്തില്‍ യു.എന്‍ മനുഷ്യാവകാശ കമീഷന്‍ വക്താവ് റാവിന ശംദസാനി ഉത്കണ്ഠ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.