Posted On
date_range Updated On
date_range ലക്ഷങ്ങള്‍ മുടക്കൂ; ഇത്തിഹാദില്‍ ജോളിയായി പറക്കൂ
ദുബൈ: ലോകത്തെ ഏറ്റവും ചെലവേറിയ യാത്രാ വിമാനമെന്ന ഖ്യാതിയുമായി സര്‍വീസ് തുടങ്ങിയിരിക്കുകയാണ് ഇത്തിഹാദ് എയര്‍വേസ് എ 380 വിമാനം. മെയ് ഒന്നിന് അബൂദാബിയില്‍ നിന്നും മുംബൈയിലേക്കാണ് വിമാനം ആദ്യ സര്‍വീസ് ആരംഭിച്ചത്.
496 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുള്ള വിമാനത്തില്‍ ഇരട്ട കിടക്കകള്‍ ഉള്‍പ്പെടെയുള്ള ലഷ്വറി മുറികള്‍, കുളിക്കാനുള്ള സൗകര്യം, 35 ഇഞ്ചിന്‍െറ ടെലിവിഷന്‍, പരിചാരകര്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മുംബൈയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് വണ്‍വേ ടിക്കറ്റ് യാത്രക്ക് 25.22 ലക്ഷമാണ് ഒരാള്‍ നല്‍കേണ്ടത്. അബൂദാബി -മുംബൈ യാത്രാനിരക്ക് 3.31 ലക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.