Posted On
date_range Updated On
date_range സൊമാലിയയില്‍ യു.എസ് ഡ്രോണ്‍ ആക്രമണം; 150 മരണം
മൊഗാദിശു: സൊമാലിയയിലുണ്ടായ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ 150 അല്‍ശബാബ് പോരാളികള്‍ കൊല്ലപ്പെട്ടു. മൊഗാദിശുവില്‍ നിന്നും 195കി.മീ അകലെ സ്ഥിതി ചെയ്യുന്ന അല്‍ശബാബിന്‍െറ പരിശീലന കേന്ദ്രത്തിലാണ് അക്രമണമുണ്ടായത്.
ഇവിടെ 200 ല്‍ അധികം പോരാളികള്‍ ഉണ്ടായിരുന്നെന്നും ഏതാനും ആഴ്ചകളായി മേഖല യു.എസ് സൈന്യത്തിന്‍െറ നിരീക്ഷണത്തിലായിരുന്നെന്നും പെന്‍റഗണ്‍ വക്താവ് ജെഫ് ദാവിസ് പറഞ്ഞു. കഴിഞ്ഞ ദിവസം ബെലിദ്വെയ്നിലെ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഥാപിക്കുന്നതിനിടയില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റിരുന്നു.
കഴിഞ്ഞമാസം യാത്രാ വിമാനത്തില്‍ വലിയ ദ്വാരം കണ്ടത്തെിയ സംഭവത്തിന്‍െറ ഉത്തരവാദിത്തം അല്‍ശബാബ് ഏറ്റെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.