Posted On
date_range Updated On
date_range ബഹ്റൈന്‍ കോസ് വേ വഴി യുവതിയെ കടത്താന്‍ ശ്രമം
അല്‍ഖോബാര്‍: സൗദി, ബഹ്റൈന്‍ അതിര്‍ത്തിയായ കിങ് ഫഹദ് കോസ് വേ വഴി യുവതിയെ കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പിടികൂടി. കാറിന്‍െറ പിന്‍ സീറ്റില്‍ കാര്‍പെറ്റിനടിയില്‍ ഒളിപ്പിച്ചാണ് യുവതിയെ സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ചത്.
പരിശോധനക്കിടെയാണ് ഇത് കണ്ടത്തെിയതെന്ന് കസ്റ്റംസ് മേധാവി ദൈഫുല്ല അല്‍ ഉതൈബി അറിയിച്ചു.
രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് ഈ രീതിയില്‍ മനുഷ്യക്കടത്തിനുള്ള ശ്രമം നടക്കുന്നത്.
എന്നാല്‍, കസ്റ്റംസ് അധികൃതരുടെ ജാഗ്രത രണ്ട് തവണയും ഈ നീക്കം പരാജയപ്പെടുത്തി. ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.