Posted On
date_range Updated On
date_range മലേഷ്യയിൽ നേതാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു
ക്വാലാലംപുര്‍: നേതാജി സുഭാഷ്ചന്ദ്ര ബോസിന്‍െറ വെങ്കല പ്രതിമ മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപുരിലെ ഇന്ത്യന്‍ കള്‍ചറല്‍ സെന്‍ററില്‍ അനാച്ഛാദനം ചെയ്തു. നേതാജി സ്ഥാപിച്ച ഇന്ത്യന്‍ നാഷനല്‍ ആര്‍മിയുടെ (ഐ.എന്‍.എ) ഝാന്‍സി റാണി റെജിമെന്‍റ്, ബാലക് സേന തുടങ്ങിയ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച മൂന്നു സ്ത്രീകളുള്‍പ്പെടെ ഒമ്പതു പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശനിയാഴ്ചയായിരുന്നു ചടങ്ങ്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടം സന്ദര്‍ശിച്ചപ്പോള്‍, കള്‍ചറല്‍ സെന്‍ററിന്‍െറ പേര് ഇനി നേതാജിയുടെ നാമധേയത്തില്‍ അറിയപ്പെടുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2010ലാണ് ഇന്ത്യന്‍ കള്‍ചറല്‍ സെന്‍റര്‍ ഇവിടെ തുടങ്ങിയത്.
ഝാന്‍സി റാണി റെജിമെന്‍റില്‍ പ്രവര്‍ത്തിച്ചിരുന്ന മീനാക്ഷി പെരുമാള്‍ (90) ഐ.എന്‍.എയുടെ വിപ്ളവ ഗാനം ആലപിച്ചാണ് അനാച്ഛാദന ചടങ്ങ് തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.