Posted On
date_range Updated On
date_range നവാസ് ശരീഫ് ആശുപത്രി വിട്ടു
ലണ്ടന്‍: ഹൃദയശസ്ത്രക്രിയക്കുശേഷം പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് ആശുപത്രി വിട്ടു. ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ളിനിക്കിലാണ് ഒരാഴ്ച നീണ്ട ചികിത്സ നടന്നത്. ഭാര്യ കുല്‍സൂം നവാസും മക്കളായ ഹസനും ഹുസൈനും അദ്ദേഹത്തിന്‍െറ കൂടെയുണ്ട്.
ലണ്ടനിലെ അദ്ദേഹത്തിന്‍െറ വസതിയില്‍ വിശ്രമത്തിലാണിപ്പോള്‍ ശരീഫ്. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും അദ്ദേഹം പൂര്‍വാധികം ആരോഗ്യവാനാണെന്നും കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. മേയ് 22നാണ് 66കാരനായ ശരീഫനെ സാധാരണ നടത്താറുള്ള മെഡിക്കല്‍ പരിശോധനക്ക് ലണ്ടനിലത്തെിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.