Posted On
date_range Updated On
date_range ഇന്ത്യ ഭീഷണി തുടര്‍ന്നാല്‍ തിരിച്ചടിക്കും –മുശര്‍റഫ്
ഇസ്ലാമാബാദ്: ഇന്ത്യ ഭീഷണി തുടര്‍ന്നാല്‍ പാകിസ്താന്‍ പ്രത്യാക്രമണത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുന്‍ പ്രസിഡന്‍റ് ജനറല്‍ പര്‍വേശ് മുശര്‍റഫ്. ‘ഇന്ത്യ ഭീഷണി തുടരുകയാണ്. ഒരു ചെറിയ രാജ്യമായി പാകിസ്താനെ കാണേണ്ട. ഇന്ത്യക്ക് കൂടുതല്‍ വേദനിക്കുന്നിടത്തു തന്നെ മറക്കാത്ത രീതിയില്‍ തിരിച്ചടി നല്‍കും. ഓര്‍മയുണ്ടായിരിക്കണം’. സമാ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ മുശര്‍റഫ് വ്യക്തമാക്കി. പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമതാവളത്തിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് ബന്ധത്തില്‍ വിള്ളല്‍ വീണ പശ്ചാത്തലത്തിലാണ് പരാമര്‍ശം. ഇരുരാജ്യങ്ങളുടെയും കലഹത്തിന്‍െറ മഞ്ഞുരുക്കത്തിന് കാരണമാവുമെന്ന് വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലാഹോര്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഭീകരാക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.