Posted On
date_range Updated On
date_range തീപിടിച്ച ഹോട്ടലിന് മുന്നില്‍നിന്ന് സെല്‍ഫിയെടുത്ത യുവാക്കള്‍ അറസ്റ്റില്‍
ദുബൈ: പുതുവത്സരാഘോഷത്തിനിടെ തീപിടിച്ച ഹോട്ടലിന് മുന്നില്‍നിന്ന് സെല്‍ഫിയെടുത്ത രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് വിട്ടയച്ചു.
സാമൂഹിക മാധ്യമത്തില്‍ ഫോട്ടോ ഇട്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്. കത്തുന്ന ഹോട്ടലിന് സമീപത്തുനിന്ന് സമാനരീതിയില്‍ സെല്‍ഫി എടുത്തതിന് ദമ്പതികള്‍ വിമര്‍ശിക്കപ്പെട്ടതിനു പിന്നാലെയാണിത്.
സാക്ഷികളെ വിസ്തരിച്ചതിനുശേഷം യുവാക്കളെ വിട്ടയക്കാന്‍ ദുബൈ പബ്ളിക് പ്രോസിക്യൂട്ടര്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അറ്റോണി ജനറല്‍ പറഞ്ഞു. കുറ്റകരമായ ഉദ്ദേശ്യം ഉണ്ടെന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. ബുര്‍ജ് ഖലീഫക്ക് സമീപമുള്ള ആഡംബര ഹോട്ടലിന് തീപിടിച്ച് 16 പേര്‍ക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.