Posted On
date_range Updated On
date_range അഫ്ഗാനില്‍ ഭൂചലനം
കാബൂള്‍: അഫ്ഗാനിസ്താനില്‍ റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ഭൂചലനത്തിന്‍െറ പ്രഭവകേന്ദ്രം ഹിന്ദുകുഷ് പര്വതനിരയാണെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ഡല്‍ഹിയിലും വടക്കേ ഇന്ത്യയിലും പാകിസ്താനിലും കമ്പനം അനുഭവപ്പെട്ടു. 170 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. ഒക്ടോബറില്‍ അനുഭവപ്പെട്ട 7.5 തീവ്രതയുള്ള ഭൂചലനത്തില്‍ പാകിസ്താനിലും അഫ്ഗാനിസ്താനിലും 400ലേറെ പേര് മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.