ഇന്ത്യ-പാക് സംഭാഷണം: മധ്യസ്ഥത വേണ്ടെന്ന് യു.എസ് ചിന്താകേന്ദ്രം

വാഷിങ്ടണ്‍: ഇന്ത്യ-പാക് സമാധാന സംഭാഷണങ്ങളില്‍ അമേരിക്ക ഇടനില വഹിക്കേണ്ട ആവശ്യകത ഇല്ളെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ നയരൂപവത്കരണങ്ങളുമായി ഉറ്റബന്ധമുള്ള ചിന്താകേന്ദ്രം അഭിപ്രായപ്പെട്ടു. സംഭാഷണങ്ങള്‍ക്ക് പുറത്തുനിന്ന് പിന്തുണ നല്‍കുന്ന നയമായിരിക്കും യു.എസിന് ഭൂഷണമാവുകയെന്ന് ‘സെന്‍റര്‍ ഫോര്‍ ന്യൂ അമേരിക്കന്‍ സെക്യൂരിറ്റി എന്നറിയപ്പെടുന്ന ചിന്താകേന്ദ്രം വ്യക്തമാക്കി. കേന്ദ്രം പ്രസിഡന്‍റ് റിച്ചാര്‍ഡ് ഫൊണ്ടയ്ന്‍ വാള്‍സ്ട്രീറ്റ് ജേണലില്‍ എഴുതിയ ലേഖനത്തിലാണ് ഈ നിലപാട് പുറത്തുവിട്ടത്.
‘ഇന്ത്യ-പാക് ബന്ധങ്ങള്‍ അങ്ങേയറ്റം വഷളായെങ്കിലും ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനില്‍ നടത്തിയ മിന്നല്‍ സന്ദര്‍ശനം പ്രതീക്ഷകള്‍ക്ക് ശക്തിപകര്‍ന്നിരിക്കുന്നു. ഉഭയകക്ഷി സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള നീക്കങ്ങളെ സ്വാഗതംചെയ്യാന്‍ അമേരിക്ക തയാറാകണം. എന്നാല്‍, സംഭാഷണ പ്രക്രിയകളില്‍ നേരിട്ട് ഇടപെടാനുള്ള മോഹം ഉപേക്ഷിക്കാനും അമേരിക്ക സന്നദ്ധമാകേണ്ടതുണ്ട്. -റിച്ചാര്‍ഡ് ഫോണ്ടേയ്ന്‍ വ്യക്തമാക്കി. അതേസമയം, സമാധാന ചര്‍ച്ചകള്‍ ത്വരിതമാക്കാന്‍ ലശ്കറെ ത്വയ്യിബയെ അടിച്ചമര്‍ത്താന്‍ അമേരിക്കക്ക് പാകിസ്താനോട് ആവശ്യപ്പെടാം. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ഇറക്കുമതിചെയ്യാനും സമ്മര്‍ദംചെലുത്താം. ഉഭയകക്ഷി വ്യാപാരം സമ്പദ് ഘടനക്ക് കരുത്താകുംവിധം വീപുലീകരിക്കുന്നത് പ്രയോജനകരമാകുമെന്നും അദ്ദേഹം വിലയിരുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.