Posted On
date_range Updated On
date_range ഭരണഘടനാ ലംഘനം: മുശര്‍റഫിനെ മാത്രം വിചാരണചെയ്യണമെന്ന് പാക് കോടതി
ഇസ്ലാമാബാദ്: 2007ല്‍ ഭരണഘടനാവിരുദ്ധമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കേസില്‍ കൂടുതല്‍പേരെ വിചാരണചെയ്യണമെന്ന ആവശ്യം തള്ളി മുന്‍ സൈനികമേധാവി പര്‍വേശ് മുശര്‍റഫിനെ മാത്രം വിചാരണചെയ്യണമെന്ന് പാക് സുപ്രീംകോടതി വിധി. മുന്‍ ചീഫ് ജസ്റ്റിസ് അബ്ദുല്‍ ഹമീദ് ദോഗാറിനെയും മറ്റ് രണ്ടുപേരെയും കേസില്‍ പ്രതിയാക്കണമെന്ന പ്രത്യേക കോടതിയുടെ വിധിയാണ് സുപ്രീംകോടതി തള്ളിയത്.
കുറ്റക്കാരനെന്ന് കണ്ടത്തെിയാല്‍ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ് ഭരണഘടനാലംഘനം. പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭുട്ടോയുടെ കൊലപാതകക്കേസിലും മുശര്‍റഫ് വിചാരണനേരിടുന്നുണ്ട്. അതിനിടെ, ചികിത്സക്കായി വിദേശത്ത് പോകാന്‍ അനുവദിക്കണമെന്ന് കാണിച്ച് മുശര്‍റഫ് സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. വിചാരണ നേരിടുന്നതിനാല്‍ രാജ്യം വിടാന്‍ വിലക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.