Posted On
date_range Updated On
date_range ലെബനാനിലേക്കുള്ള സര്‍വീസ് നിര്‍ത്തില്ലെന്ന് സൗദിയ
ജിദ്ദ: പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ലെബനാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ളെന്ന് ദേശീയ വിമാന കമ്പനിയായ ‘സൗദിയ’ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ലെബനീസ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ വാസ്തവമില്ല. ബെയ്റൂത്തിലെ റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സര്‍വീസുകള്‍ സൗദിയ അവസാനിപ്പിക്കുന്നതായി ഹിസ്ബുല്ല അനുകൂല മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ വാസ്തവമില്ളെന്നും സൗദി ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്ന് അത്തരം ഒരു അറിയിപ്പും ലഭിച്ചിട്ടില്ളെന്നും വിമാനത്താവള ഡയറക്ടര്‍ ഫാദി അല്‍ ഹസ്സനും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.