Posted On
date_range Updated On
date_range ചൈന: വിമത എഴുത്തുകാരന് ഹാര്‍വഡ് പുരസ്കാരം വാങ്ങുന്നതിന് വിലക്ക്
ബെയ്ജിങ്: ചൈനയിലെ വിമത എഴുത്തുകാരന് യു.എസില്‍ പോയി ഹാര്‍വഡ് യൂനിവേഴ്സിറ്റി പുരസ്കാരം സ്വീകരിക്കുന്നതിന് ഭരണകൂടം വിലക്കേര്‍പ്പെടുത്തി. യാങ് ജിഷെങ് എന്ന മുന്‍ മാധ്യമപ്രവര്‍ത്തകനെയാണ് ചൈനയിലെ 1958-61 കാലത്തെ ക്ഷാമത്തെക്കുറിച്ച പുസ്തകത്തിന് ലഭിച്ച പുരസ്കാരം സ്വീകരിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ വിലക്കിയത്. ടോംബ്സ്റ്റോണ്‍ എന്ന പുസ്തകത്തിനാണ് അദ്ദേഹം പുരസ്കാരത്തിനര്‍ഹനായത്. 3.6 കോടി ചൈനക്കാരുടെ മരണത്തിന് കാരണമായതും ചൈനീസ് സര്‍ക്കാര്‍ ദശാബ്ദങ്ങളായി വെള്ളപൂശാന്‍ ശ്രമിക്കുന്നതുമായ വന്‍ദുരന്തത്തെയാണ് യാങ് ജിഷെങ് ടോംബ്സ്റ്റോണില്‍ പകര്‍ത്താന്‍ ശ്രമിച്ചത്. പുസ്തകത്തിന് ചൈനയില്‍ നിരോധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.