Posted On
date_range Updated On
date_range മുശര്‍റഫ് കുഴഞ്ഞുവീണു
ഇസ്ലാമാബാദ്: മുന്‍ പാക് പ്രസിഡന്‍റ് ജനറല്‍ പര്‍വേസ് മുശര്‍റഫ് കുഴഞ്ഞുവീണു. ഉടന്‍ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പി.എന്‍.എസ് ശിഫാ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിക്ക് കനത്ത സുരക്ഷയേര്‍പ്പെടുത്തി. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.
ഇന്ത്യാടുഡേ പ്രതിനിധി രാഹുല്‍ കന്‍വാലിന് അനുവദിച്ച അഭിമുഖത്തിനുശേഷമാണ് സംഭവം. പാക് ഇന്‍റലിജെന്‍സ് വിഭാഗം ജെയ്ശെ മുഹമ്മദിനും ലഷ്കറെ ത്വയ്യിബക്കും പരിശീലനം നല്‍കിയിരുന്നതായി അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരുന്നു. 72കാരനായ മുശര്‍റഫിന് നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ട്. കേള്‍വിത്തകരാറുമായി ബന്ധപ്പെട്ട് 2014ല്‍ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്വവസതിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമിരിക്കെ ശ്വാസതടസ്സം അനുഭവപ്പെട്ട അദ്ദേഹം ബോധരഹിതനാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.