Posted On
date_range Updated On
date_range കിർഗിസ്താനിലെ ചൈനീസ് എംബസിയിൽ സ്ഫോടനം; ഒരു മരണം
ബിഷേക്: കിർഗിസ്താനിലെ ചൈനീസ് എംബസിക്കടുത്തുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. കാറിന്‍റെ ഡ്രൈവറാണ് മരിച്ചതെന്ന് ഹെൽത്ത്കെയർ മന്ത്രാലയം അറിയിച്ചു.
സ്ഫോടനത്തിന് തൊട്ടുമുൻപ് ഒരു കാർ എംബസി ഗേറ്റിലേക്ക് ഇടിച്ചുകയറിയതായി കിർഗിസ് ന്യൂസ് വെബ്സൈറ്റായ 24കെജി റിപ്പോർട്ട് ചെയ്തു, എന്നാൽ ആഭ്യന്തര മന്ത്രാലയം സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
രണ്ട് എംബസി ജീവനക്കാർക്കും ഒരു സ്ത്രീക്കുമാണ് പരിക്കേറ്റിട്ടുള്ളത്. എന്നാൽ പരിക്കേറ്റവർ എത്രയെന്നത് സംബന്ധിച്ച കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.