കൊളംബിയയില്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നു

ബാഗോട്ട: ചരിത്രത്തിലെ ഏറ്റവും വലിയ സായുധകലാപങ്ങളിലൊന്നിന് അവസാനംകുറിച്ച് കൊളംബിയ സര്‍ക്കാറും ഇടതുപക്ഷ വിമതഗ്രൂപ്പുകളും തമ്മിലുള്ള വെടിനിര്‍ത്തല്‍ നിലവില്‍വന്നു. വിമതനേതാക്കളും സര്‍ക്കാറും തമ്മില്‍ കഴിഞ്ഞ നാലുവര്‍ഷമായി ക്യൂബയില്‍ നടത്തുന്ന സംഭാഷണങ്ങളിലൂടെയാണ് കരാറിലത്തെിയത്. തിങ്കളാഴ്ച പ്രാദേശിക സമയം അര്‍ധരാത്രിയാണ് വെടിനിര്‍ത്തല്‍ സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. എന്നാല്‍, ഇരുകൂട്ടരും തമ്മിലുള്ള അവസാന കരാര്‍ അടുത്ത മാസമേ നിലവില്‍വരൂ. 52 വര്‍ഷമായി നടക്കുന്ന ആഭ്യന്തരയുദ്ധത്തിന് ഇതോടെ അറുതിയാവുമെന്നാണ് കരുതുന്നത്.

ഫാര്‍ക് എന്നറിയപ്പെടുന്ന കൊളംബിയയിലെ ഗറില്ലാ പോരാളികളുടെ തലവന്‍ റോഡ്രിഗോ ലണ്ടനോ എന്ന തിമോചെങ്കോയാണ് ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ ആയുധം താഴെവെക്കുന്നതായ പ്രഖ്യാപനം നടത്തിയത്.  യുദ്ധത്തില്‍ കൊല്ലപ്പെട്ട മക്കളെ ഇനിയൊരിക്കലും രക്ഷിതാക്കള്‍ മറവുചെയ്യേണ്ടി വരില്ല. എല്ലാ എതിര്‍പ്പും ശത്രുതയും കഴിഞ്ഞ കാലത്തിന്‍െറ ഭാഗമായി -അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഫാര്‍ക്കിനെതിരായ സൈനികനീക്കങ്ങള്‍ അവസാനിപ്പിക്കുന്നതിന് കൊളംബിയന്‍ പ്രസിഡന്‍റ് ജുആന്‍ മാന്വല്‍ സാന്‍േറാസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്തിന്‍െറ ഏറ്റവും വേദനാജനകമായ ഒരു കാലം അവസാനിക്കുകയാണെന്ന് പ്രസിഡന്‍റ് വെടിനിര്‍ത്തലിനെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചു. അരനൂറ്റാണ്ട് നീണ്ട സംഘര്‍ഷങ്ങളില്‍ ഇതിനകം രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടന്നാണ് കണക്ക്. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ആഭ്യന്തര അഭയാര്‍ഥികളായും തീര്‍ന്നിട്ടുണ്ട്. വെടിനിര്‍ത്തല്‍ കൊളംബിയയുടെ ചരിത്രത്തിലെ നാഴികക്കല്ലാകുമെന്നാണ് വിലയിരുത്ത
പ്പെടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.