Posted On
date_range Updated On
date_range അതിര്‍ത്തി സംഘര്‍ഷം: 250 പാകിസ്താനികളെ അഫ്ഗാനിസ്താന്‍ നാടുകടത്തി
കാബൂള്‍: അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിനു പിന്നാലെ 250 പാക് സ്വദേശികളെ അഫ്ഗാനിസ്താന്‍ നാടുകടത്തി. അഫ്ഗാനിലെ 250 തൊഴിലാളികളെയാണ് നാടുകടത്തിയതെന്ന് പാക് അധികൃതര്‍ അറിയിച്ചു. 10 ദിവസം മുമ്പ് അഫ്ഗാനിസ്താനിലേക്കുള്ള ചമന്‍ അതിര്‍ത്തി പാകിസ്താന്‍ അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍െറ ഭാഗമായി അഫ്ഗാന്‍ സ്വദേശികള്‍ ബലൂചിസ്താനു സമീപത്തെ സൗഹൃദ കവാടം ആക്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പാകിസ്താനെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധകര്‍ പാക് പതാക കത്തിക്കുകയും ചെയ്തിരുന്നു. തര്‍ക്കം പരിഹരിച്ച് അതിര്‍ത്തി വീണ്ടും തുറക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.