ഭൂകമ്പം: പാകിസ്താനില്‍ മരണസംഖ്യ ആറായി

ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസം പാകിസ്താനിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ അഞ്ചു പേര്‍ ഖൈബര്‍ പഖ്തൂന്‍ക്വ പ്രോവിന്‍സിലുള്ളവരും ഒരാള്‍ ഗില്‍ഗിത്-ബല്‍തിസ്താന്‍ പ്രദേശത്തുള്ളയാളുമാണ്. റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്‍െറ പ്രഭവകേന്ദ്രം അഫ്ഗാനിസ്താന്‍െറയും തജികിസ്താന്‍െറയും അതിര്‍ത്തിയായ ഹിന്ദുകുശിലായിരുന്നു. 10-15 സെക്കന്‍ഡായിരുന്നു ഭൂകമ്പത്തിന്‍െറ ദൈര്‍ഘ്യം. രാജ്യതലസ്ഥാനമായ ഇസ്ലാമാബാദിനെയും അഫ്ഗാനിസ്താനിലെ കാബൂളിനെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ നിരവധിയാളുകള്‍ ഭവനരഹിതരായി. ഇന്ത്യ, അഫ്ഗാനിസ്താന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലും ഭൂകമ്പത്തിന്‍െറ പ്രകമ്പനങ്ങളുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.