സോമാലിയയില്‍ ചാവേര്‍ സ്ഫോടനം; ആറ് മരണം

മൊഗാദിശു: സോമാലിയയില്‍ ഹോട്ടലിലുണ്ടായ ചാവേര്‍ സ്ഫോടത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഗാല്‍കയോ നഗരത്തിലാണ് സ്ഫോടനമുണ്ടായതെന്നാണ് ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്. ഹോട്ടലില്‍ ഉഗ്ര സ്ഫോടനമാണ് ഉണ്ടായതെന്നും  അനേകം മൃതദേഹങ്ങള്‍ മേഖലയില്‍ ചിതറി കിടക്കുന്നതായും ദൃക്സാക്ഷികള്‍ പറഞ്ഞു.

സ്ഫോടത്തിന്‍െറ ഉത്തരവാദിത്തം അല്‍ശബാബ് ഏറ്റെടുത്തിട്ടുണ്ട്. സോമാലിയന്‍ സൈന്യത്തിനെതിരെ സായുധ പോരാട്ടം നടത്തുന്ന അല്‍ഖ്വയ്ദ അനുകൂല സംഘടനയാണ് അല്‍ശബാബ്. ബുധനാഴ്ച ആയുധധാരി നടത്തിയ വെടിവെപ്പില്‍ തുര്‍ക്കി ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെടെ ആറ് സിവിലിയന്‍മാരാണ് കൊല്ലപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.