Posted On
date_range Updated On
date_range നന്ദകിഷോർ പുൻ നേപ്പാൾ വൈസ് പ്രസിഡൻറ്
കാഠ്മണ്ഡു: നേപ്പാളിൽ യൂനിഫൈഡ് കമ്യൂണിസ്റ്റ് പാർട്ടി (മാവോയിസ്റ്റ്) നേതാവ് നന്ദകിഷോർ പുൻ വൈസ്പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. നേപ്പാളി കോൺഗ്രസിലെ അമിയ കുമാർ യാദവിനെയാണ് പുൻ പരാജയപ്പെടുത്തിയത്. പുനിന് 212 വോട്ടുകൾ ലഭിച്ചു. രോൾപാ ജില്ലയിൽ ജനിച്ച പുൻ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലൂടെയാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്.
1990ൽ പാർട്ടിയുടെ ജില്ലാ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പാർട്ടിയുടെ യുവനേതാവായും തെരഞ്ഞെടുത്തു. പിന്നീട് പീപ്ൾസ് ലിബറേഷൻ ആർമിയുടെ നാലു ഡെപ്യൂട്ടി കമാൻഡർമാരിൽ ഒരാളായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.