Posted On
date_range Updated On
date_range സിന്‍ജാര്‍ കുര്‍ദ് സൈന്യം തിരിച്ചുപിടിച്ചു
ബഗ്ദാദ്: വടക്കന്‍ ഇറാഖിലെ തന്ത്രപ്രധാന മേഖലയായ സിന്‍ജാര്‍ ഐ.എസില്‍നിന്ന് തിരിച്ചുപിടിച്ചതായി കുര്‍ദ് സേന അവകാശപ്പെട്ടു. കനത്ത പോരാട്ടത്തിലൂടെ നഗരം സ്വതന്ത്രമാക്കിയതായി കുര്‍ദിഷ് നേതാവ് മസ്ഊദ് ബാര്‍സാനി പ്രഖ്യാപിച്ചു. യു.എസ് സഖ്യസേനയുടെ സഹായത്തോടെയാണ് മേഖലയില്‍ കുര്‍ദ്സേന വ്യോമാക്രമണം നടത്തിയത്. പി.കെ.കെ ഒളിപ്പോരാളികളും യസീദികളും സൈന്യത്തിന് പിന്തുണ നല്‍കുന്നുണ്ട്. കഴിഞ്ഞ ആഗസ്റ്റിലാണ് സിന്‍ജാര്‍ ഐ.എസ് പിടിച്ചെടുത്തത്. 8000ത്തോളം സേനകളെ മേഖലയില്‍ വിന്യസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.