Posted On
date_range Updated On
date_range റമദി തിരിച്ചുപിടിക്കാന്‍ ശക്തമായ പോരാട്ടം
ബഗ്ദാദ്: ഇറാഖിലെ സുപ്രധാനനഗരമായ റമദി ഐ.എസില്‍നിന്ന് തിരിച്ചുപിടിക്കാന്‍ പോരാട്ടം തുടരുന്നു. ആക്രമണത്തില്‍ 27 ഇറാഖിസൈനികര്‍ കൊല്ലപ്പെട്ടതായി ഇറാഖ് അറിയിച്ചു. യു.എസ് സഖ്യസേനയുടെ പിന്തുണയോടെയാണ് ഇറാഖ് പോരാട്ടം തുടരുന്നത്. ബഗ്ദാദില്‍നിന്ന് 120 കി.മീ അകലെയുള്ള റമദി കഴിഞ്ഞ മേയിലാണ് ഐ.എസ് പിടിച്ചെടുത്തത്. നഗരത്തിന്‍െറ പകുതിയിലേറെഭാഗം നിയന്ത്രണത്തിലാക്കിയതായി സൈന്യം അവകാശപ്പെട്ടു.
റമദിയില്‍ ഐ.എസിന്‍െറ മുന്നേറ്റം സൈന്യത്തിന്‍െറ പരാജയമാണെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. രാജ്യത്തെ പ്രധാന വാണിജ്യ നഗരമായ റമദിയില്‍ ജോര്‍ഡനിലേക്കും സിറിയയിലേക്കും സഞ്ചാരപാതകളുണ്ട്. ഐ.എസിനെതിരെ സിറിയയിലേക്കും ഇറാഖിലേക്കും കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ബരാക് ഒബാമ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.