Posted On
date_range Updated On
date_range തായ്വാനിൽ ട്രെയിൻ പാളം തെറ്റി 18 മരണം
തായ്പേയ്: വടക്കു കിഴക്കൻ തായ്വാനിൽ ട്രെയിൻ പാളം തെറ്റിയതിനെ തുടർന്നുണ്ടായ അപകടത്തിൽ 18 പേർ മരിക്കുകയും 160ഒാളം യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടത്തിൽ ബോഗികളിൽ പലതും കീഴ്മേൽ മറിഞ്ഞു. യിലാൻ കൗണ്ടിയിലാണ് സംഭവം. ട്രെയിനിൽ 366 യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. 30ലേറെ യാത്രക്കാർ ട്രെയിനിനുള്ളിൽ അകപ്പെട്ടതായാണ് കരുതുന്നത്. സൈന്യവും മറ്റ് രക്ഷാപ്രവർത്തകരും ട്രെയിനിനുള്ളിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള പരിശ്രമത്തിലാണ്.
അപകട കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം നടക്കുന്നതായി തായ്വാൻ റെയിൽവെ വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.