Posted On
date_range Updated On
date_range അർനോൾഡ് ഷ്വാസ്‌നെഗറിന്റെ കാർ മൂന്ന് കാറുകളുമായി കൂട്ടിയിടിച്ചു; അപകടത്തിൽപെട്ട് സ്ത്രീക്ക് പരിക്ക്
പ്രമുഖ ഹോളിവുഡ് നടനും കലിഫോർണിയ മുൻ ഗവർണറുമായ അർനോൾഡ് ഷ്വാസ്‌നെഗറിന്റെ (74) കാർ അപകടത്തില്‍പ്പെട്ടു. ഷ്വാസ്‌നെഗർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ സ്ത്രീക്ക് പരുക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം.
റിവേറിയ കൺട്രി ക്ലബ്ബിന് സമീപം ഷ്വാസ്‌നെഗറിന്റെ കാർ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. കൂട്ടിയിടിക്കിടെ സ്ഥലത്തുണ്ടായിരുന്ന മറ്റ് രണ്ട് കാറുകളിലും ഇടിച്ചു. ഇതിനിടെയാണ് സ്ത്രീക്ക് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ലോസ് ആഞ്ചലസ് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.