ഒന്നാമൻ ഞാൻ തന്നെ, മോദി രണ്ടാമൻ; വിചിത്ര അവകാശവാദവുമായി ട്രംപ്​

വാഷിങ്​ടൺ: നരേന്ദ്ര മോദി ഫേസ്​ബുക്കിൽ രണ്ടാം നമ്പറാണെന്നും താനാണ്​ ഒന്നാമനെന്നും അമേരിക്കൻ പ്രസിഡൻറ്​ ഡോ ണൾഡ്​ ട്രംപ്​.​ ഫേസ്​ബുക്ക് സ്ഥാപകൻ മാർക്ക്​ സക്കർബർഗ്​ തന്നോട്​ നേരിട്ട്​ അറിയിച്ചതാണെന്നും ലാസ്​ വെഗാസിൽ ഒരു ചടങ്ങിൽ ട്രംപ് ജനങ്ങളോടായി പറഞ്ഞു.

4.4 കോടി ആളുകൾ മോദിയെ ഫേസ്​ബുക്കിൽ പിന്തുടരു​േമ്പാൾ ട്രംപിനെ 2.7 കോടി ആളുകളാണ്​​ പിന്തുണക്കുന്നത്​. എന്ത് അടിസ്ഥാനത്തിലാണ്​ ട്രംപ്​ ഇങ്ങനെ പ്രസ്​താവന നടത്തിയതെന്നാണ്​ സമൂഹ മാധ്യമങ്ങളിൽ ചിലരുടെ ചോദ്യം.

അതേസമയം ഇന്ത്യയിൽ 150 കോടിയോളം ജനസംഖ്യയുള്ളതിനാൽ മോദിക്ക്​ ഫേസ്​ബുക്കിൽ നേട്ടമുണ്ടെന്നാണ്​​ ട്രംപി​​​​​​െൻറ മറുപടി​. അമേരിക്കയിൽ 32 കോടി ജനങ്ങൾ മാത്രമേയുള്ളൂ. എന്നിട്ടും മോദി ഫേസ്​ബുക്കിൽ രണ്ടാമനാണ്​. ആരാണ്​ ഒന്നാമനെന്ന്​ നിങ്ങൾക്കറിയുമോ..? ‘ട്രംപ്​’.. നിങ്ങൾക്ക്​ വിശ്വസിക്കാനാകുന്നുണ്ടോ...? ഞാനത്​ ഇപ്പോഴാണ്​ മനസിലാക്കുന്നത്​ -ട്രംപ്​ പറഞ്ഞു.

ഫേസ്​ബുക്കി​​​​​​െൻറ സ്​ഥാപകൻ ഒരാഴ്​ച മുമ്പ്​ എന്നെ വന്ന്​ കണ്ടിരുന്നു. അദ്ദേഹം എന്നെ അഭിനന്ദിച്ചു. എന്തിനാണെന്ന്​ ഞാൻ ചോദിച്ചപ്പോൾ, താങ്കളാണ്​ ഫേസ്​ബുക്കിൽ ഒന്നാമ​െനന്നാണ്​ സക്കർബർഗ്​ പറഞ്ഞത്​. ഇപ്പോൾ ട്വിറ്ററലും ഞാൻ ഒന്നാമനാണ്​. സദസ്യരിൽ ചിരിപടർത്തി​ക്കൊണ്ട്​ ട്രംപ്​ പറഞ്ഞു.

Tags:    
News Summary - US President Donald Trump says modi is number two-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.