Posted On
date_range Updated On
date_range യു.എസ് പ്രസിഡൻറ് സ്ഥാനാർഥിയാകാൻ മൈക്കിൾ ബ്ലൂംബെർഗും
വാഷിങ്ടൺ: 2020ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥിത്വ മത്സരത്തിലേക്ക് ശതകോടീശ്വരനും ബിസിനസുകാരനുമായ മൈക്കിൾ ബ്ലൂംബെർഗും. ഇപ്പോൾ രംഗത്തുള്ള ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന് ന്യൂയോർക് സിറ്റി മുൻ മേയർ കൂടിയായ ബ്ലൂംബെർഗ് അഭിപ്രായപ്പെട്ടു. ഇതോടെ ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥിയാകാൻ മത്സരരംഗത്തുള്ളവരുടെ എണ്ണം 17 ആയി. മുൻ വൈസ്പ്രസിഡൻറ് ജോ ബൈഡൻ, സെനറ്റർമാരായ എലിസബത്ത് വാറൻ, ബേണീ സാൻഡേഴ്സ് ആണ് ഇതിൽ പ്രമുഖർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.