യുനൈറ്റഡ് നേഷൻസ്: അസം പൗരത്വ രജിസ്റ്റർ നടപടികൾ വംശീയ സംഘർഷം ആളിക്കത്തിക്കുമെന്ന ഭീതി പ്രകടിപ്പിച്ച് യു.എൻ വിദഗ്ധർ. കഴിഞ്ഞ ജൂണിൽ െഎക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമീഷണർക്കു കീഴിലെ പ്രത്യേക പ്രതിനിധികളാണ് ഇന്ത്യൻ സർക്കാറിെന രേഖാമൂലം ആശങ്ക അറിയിച്ചത്.
ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകുകയും 60 ദിവസംകൊണ്ട് മറുപടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും പ്രതികരണം ഉണ്ടായില്ല. അസമിലെ ന്യൂനപക്ഷമായ ബംഗാളി മുസ്ലിംകളുടെ ഉത്കണ്ഠകളാണ് യു.എൻ വിദഗ്ധർ ചൂണ്ടിക്കാണിച്ചത്. യു.എൻ മനുഷ്യാവകാശ കമീഷണറുടെ കീഴിൽ പ്രവർത്തിക്കുന്ന വിദഗ്ധരാണ് റിപ്പോർട്ട് തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.