Posted On
date_range Updated On
date_range മോദിയെ അനുകരിച്ച് സംസാരിച്ച് ഡൊണാൾഡ് ട്രംപ്
വാഷിങ്ടൻ: അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ശൈലിയിൽ നരേന്ദ്ര മോദിയെ അനുകരിച്ച് സംസാരിച്ചതായി റിപ്പോർട്ട്. അഫ്ഗാനിസ്താനിലേക്ക് കൂടുതൽ സൈന്യത്തെ കയക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കവെയാണ് ട്രംപിെൻറ മിമിക്രി.
കഴിഞ്ഞ ജൂണിൽ മോദി വൈറ്റ് ഹൗസ് സന്ദർശിച്ചപ്പോൾ അഫ്ഗാനിസ്താനിൽ യു.എസിെൻറ സൈനിക പ്രവർത്തനങ്ങളെ കുറിച്ച് പറഞ്ഞിരുന്നു. കുറച്ച് തിരിച്ചു കിട്ടുന്നതിനായി ഒരു രാജ്യവും ഒരുപാട് കാര്യങ്ങൾ െചയ്യില്ലെന്നായിരുന്നു മോദിയുെട വാക്കുകൾ.
എന്നാൽ ഇൗ വാർത്ത നിഷേധിക്കാനോ അംഗീകരിക്കാനോ വൈറ്റ് ഹൗസ് വൃത്തങ്ങൾ തയാറായില്ല. നേരത്തെയും ട്രംപ് ഇന്ത്യൻ ശൈലിയെ അനുകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.