ടൈം ​മാ​ഗ​സിെൻറ സ്വാ​ധീ​നം ചെ​ലു​ത്തി​യ 100 പേ​രു​ടെ സാ​ധ്യ​ത പ​ട്ടി​ക​യി​ൽ മോ​ദി​യും

വാഷിങ്ടൺ: ടൈം മാഗസി​െൻറ ഏറ്റവും സ്വാധീനം ചെലുത്തിയ 100 പേരുടെ സാധ്യത പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഇടംനേടി. പ്രമുഖ കലാകാരന്മാരും രാഷ്ട്രീയ നേതാക്കളും ശാസ്ത്രജ്ഞരും ഉൾപ്പെടുന്ന പട്ടിക ൈടം മാഗസിൻ അടുത്ത മാസം പുറത്തുവിടും. അവസാന 100 പേരുടെ പട്ടിക നിശ്ചയിക്കുന്നത് മാഗസി​െൻറ എഡിറ്റർമാരാണ്. എന്നാൽ, പട്ടികയിലേക്ക് പ്രമുഖരെ തെരഞ്ഞെടുക്കുന്നതിന് വായനക്കാരോട് വോട്ട് രേഖപ്പെടുത്താൻ പ്രസിദ്ധീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

2015ലെ അവസാന 100 പേരുടെ പട്ടികയിലും മോദി ഇടംപിടിച്ചിരുന്നു. മുൻ യു.എസ് പ്രസിഡൻറ് ബറാക് ഒബാമ മോദിക്കുവേണ്ടി മാഗസിനിൽ ചെറിയ കുറിപ്പ് എഴുതുകയും ചെയ്തിരുന്നു. മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നെദല്ല, യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്, ട്രംപി​െൻറ മകൾ ഇവാൻക ട്രംപ്, ഇവാൻകയുടെ ഭർത്താവും വൈറ്റ്ഹൗസ് ഉപദേഷ്ടാവുമായ ജാരദ് കുഷ്നർ, കാലിഫോർണിയ സെനറ്റർ കമല ഹാരിസ്, റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്, ഫ്രാൻസിസ് മാർപാപ്പ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരാണ് സാധ്യത പട്ടികയിൽ ഇടംനേടിയ മറ്റു പ്രമുഖർ.

News Summary - times list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.