Posted On
date_range Updated On
date_range ടൈം കവറിൽ ട്രംപ്; വ്യാജചിത്രം നീക്കണമെന്ന് മാഗസിൻ
വാഷിങ്ടൺ: ടൈം മാഗസിെൻറ കവറിൽ ട്രംപിെൻറ പടം പ്രസിദ്ധീകരിച്ചതായ വ്യാജചിത്രം നീക്കണമെന്ന് പ്രസാധകരുടെ ആവശ്യം. ടൈമിെൻറ വ്യാജ കവർചിത്രങ്ങൾ ട്രംപിെൻറ നാലു ഗോൾഫ് ക്ലബുകളിലാണ് ഫ്രെയിംചെയ്ത് െവച്ചിരിക്കുന്നത്. 2009 മാർച്ച് ഒന്നിലെ മാഗസിൻ ആണിതെന്നാണ് ചിത്രത്തിൽ കാണിക്കുന്നത്. എന്നാൽ, ഇത്തരമൊരു മാഗസിൻ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും മാർച്ച് ലക്കത്തിൽ നടി കേറ്റ് വിൻസ്ലെറ്റായിരുന്നു മുഖചിത്രത്തിലെന്നും ടൈം വക്താവ് വ്യക്തമാക്കി. എന്നാൽ ട്രംപോ ട്രംപിെൻറ കമ്പനിയോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.