Posted On
date_range Updated On
date_range അമേരിക്കയിൽ ജയിലിൽ കലാപം; ഏഴു മരണം
വാഷിങ്ടൺ: സൗത്ത് കരോലൈനയിലെ തടവറയിൽ കലാപം. കലാപത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യു.എസിൽ 10 വർഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ ജയിൽകലാപമാണിത്. കനത്ത സുരക്ഷസംവിധാനമുള്ള ജയിലിലാണ് തടവുകാർ തമ്മിൽ ഏറ്റുമുട്ടിയത്.
ഞായറാഴ്ച വൈകീട്ടായിരുന്നു ബിഷപ് വില്ലെയിലെ കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷനിൽ അക്രമസംഭവങ്ങളുടെ തുടക്കം. ഇവിടെ 1800 തടവുകാരുണ്ടെന്നാണ് കണക്ക്. ജയിൽകലാപങ്ങൾ യു.എസിൽ കുറവാണ്. 1993ൽ ഒഹായോയിലെ ജയിൽകലാപത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.