വൈ​റ്റ്​​ഹൗ​സ്​ ഡെ​പ്യൂ​ട്ടി വ​ക്​​താ​വ്​ രാ​ജ്​ ഷാ ​രാ​ജി​വെ​ച്ചു

വാ​ഷി​ങ്​​ട​ൺ: വൈ​റ്റ്​​ഹൗ​സ്​ ഡെ​പ്യൂ​ട്ടി വ​ക്​​താ​വാ​യി​രു​ന്ന ഇ​ന്ത്യ​ൻ വം​ശ​ജ​ൻ രാ​ജ്​ ഷാ ​രാ​ജി​വെ ​ച്ചു. ഇൗ ​പ​ദ​വി​യി​ലി​രി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​ണ്​ 34കാ​ര​നാ​യ ഷാ. ​റി​പ്പ​ബ്ലി​ക്ക​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി​യി​ലെ ഗ​വേ​ഷ​ക​നാ​യി​രു​ന്ന ഇ​ദ്ദേ​ഹം 2017 ജ​നു​വ​രി​യി​ലാ​ണ്​ വൈ​റ്റ്​ ഹൗ​സ്​ ഡെ​പ്യൂ​ട്ടി വ​ക്​​താ​വാ​യി ചു​മ​ത​ല​യേ​റ്റ​ത്. പ്ര​മു​ഖ മാ​ധ്യ​മ​സ്​​ഥാ​പ​ന​ത്തി​​​െൻറ അ​മ​ര​ത്തേ​ക്കാ​ണ്​ ഷാ ​പോ​കു​ന്ന​തെ​ന്ന്​ വാ​ഷി​ങ്​​ട​ൺ പോ​സ്​​റ്റ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. 1970ക​ളി​ൽ ഗു​ജ​റാ​ത്തി​ൽ​നി​ന്ന്​ യു.​എ​സി​ലേ​ക്ക്​ കു​ടി​യേ​റി​യ​താ​ണ്​ ഷാ​യു​ടെ മാ​താ​പി​താ​ക്ക​ൾ.

Tags:    
News Summary - Raj Shah White house Spokesman -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.