അമേരിക്കയിൽ അതിവേഗ ട്രെയിൻ പാളം തെറ്റി മൂന്നു മരണം

വാഷിങ്​ടൺ: അമേരിക്കയില്‍ അതിവേഗ ആംട്രാക്ക് ട്രെയിന്‍ പാളം തെറ്റി ഹൈവെയിലേക്ക് വീണ് മൂന്ന് മരണം. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. വാഷിങ്​ടണിലെ അതിവേഗ പാതയുടെ ഉദ്ഘാടന യാത്രക്കിടെയാണ് അപകടം.  

വാഷിങ്​ടണിലെ ഡുപോണ്ടില്‍ തിരക്കേറിയ ഹൈവേക്ക് കുറുകേ സഞ്ചരിക്കവേയാണ് ട്രെയിന്‍ പാളം തെറ്റിയത്​. ട്രെയിനി​​െൻറ  14 ബോഗികളിൽ 13 എണ്ണവും താഴേക്ക് വീണു.  77 യാത്രക്കാരും ഏഴ്​ ജീവനക്കാരുമാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. രണ്ട്​ ട്രക്ക്​ ഉൾപ്പെടെ അഞ്ചു വാഹനങ്ങൾ അപകടത്തിൽ പെട്ടു. 
 

Tags:    
News Summary - Passenger Train On New Route Derails In Washington - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.