വൈ​റ്റ്​ ഹൗ​സ്​ മു​ൻ സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​ൻ അ​ല​ൻ ​ക്രൂ​ഗ​ർ ആ​ത്മ​ഹ​ത്യ ചെ​യ്​​തു

വാ​ഷി​ങ്​​ട​ൺ: മു​ൻ യു.​എ​സ്​ പ്ര​സി​ഡ​ൻ​റു​മാ​രാ​യ ബി​ൽ ക്ലി​ൻ​റ​​െൻറ​യും ബ​റാ​ക്​ ഒ​ബാ​മ​യു​ടെ​യും സാ​മ ്പ​ത്തി​ക ഉ​പ​ദേ​ഷ്​​ടാ​വാ​യി​രു​ന്ന അ​ല​ൻ ക്രൂ​ഗ​ർ ആ​ത്മ​ഹ​ത്യ ചെ​യ്​​തു. 58 വ​യ​സ്സാ​യി​രു​ന്നു. ആ​ത്മ​ഹ​ത ്യ​യു​ടെ കാ​ര​ണം അ​ജ്ഞാ​ത​മാ​ണ്. 1987 മു​ത​ൽ പ്രി​ൻ​സ്​​റ്റ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സാ​മ്പ​ത്തി​ക ശാ​സ്​​ത്ര​ജ്​​ഞ​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

സാ​മ്പ​ത്തി​ക അ​സ​മ​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​െൻറ ഗ​വേ​ഷ​ണ​ങ്ങ​ൾ. തൊ​ഴി​ൽ വി​പ​ണി​യി​ൽ പ്ര​ത്യേ​കി​ച്ച്​ അ​ടി​സ്​​ഥാ​ന വേ​ത​നം എ​ന്ന വി​ഷ​യ​ത്തി​ലാ​യി​രു​ന്നു ക്രൂ​ഗ്​​ന​റു​ടെ ഗ​വേ​ഷ​ണം. ബി​ൽ ക്ലി​ൻ​റ​ൻ പ്ര​സി​ഡ​ൻ​റാ​യ​ കാ​ല​ത്ത്​ ലേ​ബ​ർ വ​കു​പ്പി​ൽ സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​നാ​യി ജോ​ലി ചെ​യ്​​തു. ബ​റാ​ക്​ ഒ​ബാ​മ​യു​ടെ കീ​ഴി​ൽ ട്ര​ഷ​റി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​നാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 2011 മു​ത​ൽ 2013 വ​രെ കൗ​ൺ​സി​ൽ ഒാ​ഫ്​ ഇ​ക്ക​ണോ​മി​ക്​ അ​ഡ്വൈ​സേ​ഴ്​​സ്​ ചെ​യ​ർ​മാ​നാ​യും ​ജോ​ലി നോ​ക്കി. അ​മേ​രി​ക്ക​ക്ക്​ സ​മ​ർ​ഥ​നാ​യ സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​നെ​യും ത​നി​ക്ക്​ ഉ​റ്റ സു​ഹൃ​ത്തി​നെ​യു​മാ​ണ്​​ ന​ഷ്​​ട​പ്പെ​ട്ട​തെ​ന്ന്​ ഒ​ബാ​മ അ​നു​സ്​​മ​രി​ച്ചു.

Tags:    
News Summary - Obama White House economist Krueger dies at 58-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.