നാ​ഫ്​​റ്റ വ്യാ​പാ​ര ഉ​ട​മ്പ​ടി നി​ർ​ത്ത​ലാ​ക്കി​ല്ലെ​ന്ന്​ ട്രം​പ്​

വാഷിങ്ടൺ: വടക്കേ അമേരിക്കയുടെ സ്വതന്ത്ര വ്യാപാര ഉടമ്പടി(നാഫ്റ്റ) പുനഃക്രമീകരിക്കാനാണ് താൽപര്യപ്പെടുന്നതെന്ന് മെക്സികോ, കാനഡ എന്നീ രാജ്യങ്ങളോട് യു.എസ്. പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ഉടമ്പടി അവസാനിപ്പിക്കാനുള്ള നിയമത്തിന് ഉത്തരവിടാൻ ട്രംപ് നീക്കം നടത്തുന്നതായി മാധ്യമങ്ങൾ ബുധനാഴ്ച റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണിത്. തെരെഞ്ഞടുപ്പ് പ്രചാരണവേളയിൽ ‘എക്കാലത്തെയും മോശം വ്യാപാര ഉടമ്പടി’യെന്നാണ് നാഫ്റ്റയെ ട്രംപ് വിശേഷിപ്പിച്ചിരുന്നത്.

ഇത് യു.എസ് പൗരന്മാരുടെ ജോലി ഇല്ലാതാക്കിയതായും അദ്ദേഹം പറഞ്ഞിരുന്നു. ഉടമ്പടി നിർത്തലാക്കുന്നതിനെ കുറിച്ച് നിലവിൽ ആേലാചിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. ഉടമ്പടി പുനഃക്രമീകരിക്കുന്നതിന് മെക്സിക്കൻ, കനേഡിയൻ നേതാക്കൾ സമ്മതമറിയിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കാനഡയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന മരത്തടികൾക്ക് ട്രംപ് പുതിയ ഇറക്കുമതിത്തീരുവ നിശ്ചയിച്ചിരുന്നു. കനേഡിയൻ താരിഫ് ഭരണവ്യവസ്ഥ യു.എസ് പാൽ ഉൽപന്നങ്ങളെ ബാധിക്കുന്നത് നാണക്കേടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. മെക്സികോയുമായുള്ള വ്യാപാര നിയമ യുദ്ധത്തിലും യു.എസിസ് ചൊവ്വാഴ്ച പരാജയം നേരിട്ടു. യു.എസുമായുള്ള ട്യൂണ വ്യാപാര കരാറുകളിൽ വർഷം 16 കോടി ഡോളർ ഇൗടാക്കാൻ മെക്സികോക്ക് ലോക വ്യാപാര സംഘടന അനുമതി നൽകിയിരുന്നു.   

Tags:    
News Summary - nafta order sighn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.