Posted On
date_range Updated On
date_range യു.എസിൽ 24 മണിക്കൂറിനിടെ 2000ത്തിലേറെ മരണം
വാഷിങ്ടൺ: കോവിഡ് ബാധിച്ച് യു.എസിൽ 24 മണിക്കൂറിനിടെ മരിച്ചത് 2056 േപേർ. ഇതോടെ ആകെ മരണസംഖ്യ 63,861 ആയി. മരണനിരക്കിൽ ഇറ്റലിയാണ് രണ്ടാംസ്ഥാനത്ത്. ഇവിടെ 27,967 പേരുടെ ജീവനാണ് കോവിഡ് കവർന്നത്.
സ്പെയിനിനെ മറികടന്ന് മരണനിരക്കിൽ മൂന്നാമതെത്തി ബ്രിട്ടൻ. 26,771 പേരാണ് മരണത്തിന് കീഴടങ്ങിയത്. സ്പെയിനിൽ 24,543 ആണ് ആകെ മരണം. ഫ്രാൻസിൽ 24,376ഉം. ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മരണനിരക്ക് പതിനായിരത്തിൽ താഴെയാണ്.
234,105 ആളുകളാണ് ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 3,308,233 പേർ രോഗബാധിതരാണ്. 1,042,822 ആളുകൾ രോഗമുക്തി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.