Posted On
date_range Updated On
date_range മിഷേൽ ഒബാമയുടെ ആത്മകഥ നവംബറിൽ പുറത്തിറങ്ങും
വാഷിങ്ടൺ: മുൻ പ്രസിഡൻറ് ബറാക് ഒബാമയുടെ പത്നി മിഷേൽ ഒബാമയുടെ ആത്മകഥ ‘ബികമിങ്’ അടുത്ത നവംബർ 13ന് പുറത്തിറങ്ങുമെന്ന് പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് വാർത്തകുറിപ്പിൽ അറിയിച്ചു. ഡിജിറ്റൽ, പ്രിൻറ്, ശ്രാവ്യ എഡിഷനുകളിൽ പുസ്തകം ലഭ്യമാകും. കുട്ടിയായ കാലംമുതൽ അമേരിക്കയുടെ പ്രഥമ വനിതയായി വാണതുവരെയുള്ള ജീവിതം പുസ്തകത്തിലുണ്ടാകും. പുസ്തകം അമേരിക്കയിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുമോ എന്ന് കാത്തിരിക്കുകയാണ് ലോകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.