Posted On
date_range Updated On
date_range യു.എസിൽ നായയെ കടിച്ചയാൾ അറസ്റ്റിൽ
ഹ്യൂസ്റ്റൺ: അമേരിക്കയിൽ പൊലീസ് നായയെ കടിച്ചയാളെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച ബോസ്കാവെനിലാണ് സംഭവം. ന്യൂ ഹാം ഷെയർ സ്വദേശിയാണ് അറസ്റ്റിലായത്. അറസ്റ്റിൽനിന്ന് രക്ഷപ്പെടാൻ തുണികൾക്കിടയിൽ ഒളിച്ചിരുന്ന ഇയാൾ നായ അടുത്തെത്തിയപ്പോൾ തലയിൽ കടിക്കുകയായിരുന്നു.
പ്രതി പൊലീസിനുനേരെ വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്. ഇയാൾക്കെതിരെ, കേസിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും നായയെ കടിച്ചതിനും കേസെടുത്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.