Posted On
date_range Updated On
date_range ജ്യോതിയെ അഭിനന്ദിച്ച് ഇവാൻക
വാഷിങ്ടൺ: ലോക്ഡൗൺ ദുരിതം മറികടക്കാൻ അച്ഛനെ പിറകിലിരുത്തി 1200 കി.മീ സൈക്കിൾ ചവിട്ടിയ ബിഹാറി പെൺകുട്ടിക്ക് പ്രശംസയുമായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മകൾ ഇവാൻകയും. സഹനത്തിെൻറയും സ്നേഹത്തിെൻറ സുന്ദരമായ കാൽപാദങ്ങളാണ് അവളുടേതെന്നായിരുന്നു ഇവാൻകയുടെ ട്വീറ്റ്.
15 കാരിയായ ജ്യോതികുമാരിയാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് 12,00 കി.മീറ്റർ സൈക്കിൾ ചവിട്ടി അസുഖ ബാധിതനായ അച്ഛനെ വീട്ടിൽ സുരക്ഷിതമായി എത്തിച്ചത്. എട്ടാം ക്ലാസുകാരിയുടെ ധീരമായ ആ പ്രവൃത്തിയായിരുന്നു വെള്ളിയാഴ്ച ഇവാൻകയുടെ ട്വിറ്റർ ഹൈലൈറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.