Posted On
date_range Updated On
date_range ഇവാൻക ട്രംപിന്റെ സഹായിക്ക് കോവിഡ്
വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഉപദേഷ്ടാവും മകളുമായ ഇവാൻകയുടെ പേഴ്സണൽ അസിസ്റ്റൻറിന് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ മൂന്നാമത്തെ ആൾക്കാണ് വൈറ്റ്ഹൗസിൽ കോവിഡ് സ്ഥിരീകരിക്കുന്നത്.
അതേസമയം, പേഴ്സണൽ അസിസ്റ്റൻറുമായി ഇവാൻക അടുത്തിടെ ബന്ധം പുലർത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച ഇവാൻകക്കും ഭർത്താവ് ജാരെദ് കുഷ്നറിനും കോവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവാണ്.
നേരത്തേ, വൈസ്പ്രസിഡൻറ് മൈക്പെൻസിന്റെ പ്രസ് സെക്രട്ടറിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് കോവിഡ് പടർന്നു പിടിക്കുേമ്പാഴും ട്രംപും പെൻസും മാസ്ക് പോലുള്ള സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കാൻ വിസമ്മതിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.