Posted On
date_range Updated On
date_range കശ്മീരിലെ നടപടികള്‍ അംഗീകരിക്കാനാവില്ല –സാൻഡേഴ്സ്
ന്യൂയോര്‍ക്: കശ്മീരിലെ സ്ഥിതിഗതികള്‍ ആശങ്കജനകമാണെന്ന് യു.എസ് സെനറ്ററും ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥിയുമായ ബേണീ സാന്‍ഡേഴ്സ്. കശ്മീരികളുടെ ആഗ്രഹപ്രകാരമുള്ള യു.എന്‍ പിന്തുണയോടുള്ള സമാധാനശ്രമങ്ങളെ യു.എസ് പിന്തുണക്കണമെന്നും സാന്‍ഡേഴ്സ് ആവശ്യപ്പെട്ടു.
ഹ്യൂസ്റ്റണില്‍ നടന്ന ഇസ്ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സാന്‍ഡേഴ്സ്. സുരക്ഷയുടെ പേരില്‍ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ കശ്മീരിലേക്കുള്ള മെഡിക്കല്‍ സംഘത്തെ തടസ്സപ്പെടുത്തുകയാണെന്നും സാൻഡേഴ്സ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.