വം​ശീ​യാ​ക്ര​മ​ണ​ം: വൈ​റ്റ്​​ഹൗ​സി​നു മു​ന്നി​ൽ ഇ​ന്ത്യ​ക്കാ​രു​െ​ട റാ​ലി

വാ​ഷി​ങ്​​ട​ൺ: യു.​എ​സി​ൽ വി​ദ്വേ​ഷ കു​റ്റ​കൃ​ത്യ​ങ്ങ​​ൾ​ക്കെ​തി​രെ ഇ​ന്ത്യ​ക്കാ​ർ വൈ​റ്റ്​​ഹൗ​സി​നു മു​ന്നി​ൽ റാ​ലി ന​ട​ത്തി. അ​ടു​ത്തി​ടെ യു.​എ​സി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്കെ​തി​രെ നി​ര​വ​ധി വം​ശീ​യാ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​ഭ​വ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ റാ​ലി ന​ട​ത്തി​യ​ത്.

ആ​ക്ര​മ​ണ​ത്തി​ന്​ ഇ​ര​യാ​യ​വ​രി​ൽ അ​ധി​ക​വും ഹി​ന്ദു​ക്ക​ളും സി​ഖു​കാ​രു​മാ​ണെ​ന്ന്​ കോ​ർ​പ​റേ​റ്റ്​ അ​ഭി​ഭാ​ഷ​ക​യും ഇ​ന്ത്യ​ക്കാ​രി​യു​മാ​യ വി​ന്ദ്യ അ​ഡാ​പ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബോ​ധ​വ​ത്​​ക​ര​ണ റാ​ലി​യാ​ണ്​ ത​ങ്ങ​ൾ ന​ട​ത്തി​യ​ത്, ട്രം​പ്​ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​മ​ല്ല.

വം​ശീ​യ വി​ദ്വേ​ഷം, മു​സ്​​ലിം വി​രു​ദ്ധ​ത, കു​ടി​യേ​റ്റ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു വ​ഴി​വെ​ച്ച​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. യു.​എ​സി​ലെ ഇ​ന്ത്യ​ൻ^അ​മേ​രി​ക്ക​ൻ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​ണ്​ റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്. വി​ദ്വേ​ഷ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലെ പ്ര​തി​ക​ൾ​ക്ക്​ എ​ത്ര​യും വേ​ഗം ശി​ക്ഷ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഇ​വ​ർ ട്രം​പി​ന്​ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - indian rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.