യു.എസിലെ ഇന്ത്യൻ വംശജ​െൻറ മരണം ആത്​മഹത്യ

വാഷിങ്​ടൺ: യു.എസിലെ ഇന്ത്യൻ വംശജനായ ഐ.ടി ജീവനക്കാര​​െൻറ മരണം ആത്​മഹത്യയെന്ന്​ പോസ്​റ്റ്​മോർട്ടം പരിശോധനയ ിൽ തെളിഞ്ഞു. സ്വയം വെടിവെച്ച്​ മരിക്കുകയായിരുന്നു.

ചന്ദ്രശേഖർ സുങ്കര (44), ലാവണ്യ സുങ്കര (41), ​മക്കളായ പ്രഭാസ് ​(14), സുഹാസ്​ എന്നിവരെയാണ്​ യു.എസ്​ സംസ്​ഥാനമായ അയോവയിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്​.

ആന്ധ്രപ്രദേശിൽനിന്ന്​ യു.എസിലേക്ക്​ കുടിയേറിയതാണ്​ കുടുംബം. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതിനു ശേഷം ചന്ദ്രശേഖർ സ്വയം വെടിവെക്കുകയായി​രുന്നോ എന്ന കാര്യം പൊലീസ്​ അന്വേഷിക്കുന്നുണ്ട്​. 11 വർഷമായി അയോവയിലെ ടെക്​സോളജി സർവിസ്​ ബ്യൂറോയിൽ ജോലിനോക്കുകയാണ്​ ചന്ദ്രശേഖർ.

Tags:    
News Summary - indian origin died in US is Suicide -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.